Poem
ഒരു കൂട്ടം താക്കോലുകൾ
( 59-ാമത് ജ്ഞാനപീഠ പുരസ്കാര ജേതാവായ വിനോദ് കുമാർ ശുക്ല 1937ൽ ചത്തീസ് ഗഢിൽ ജനിച്ചു. ആധുനിക ഹിന്ദി സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരനായ ശുക്ല കഥാകാരനും നോവലിസ്റ്റും കൂടിയാണ്. മാജിക്കൽ റിയലിസമാണ് ഇദ്ദേഹത്തിന്റെ കവിതകളുടെ ഒരു പ്രത്യേകത. 1999ൽ സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.)

ഞാൻ ഒരു കൂട്ടം
താക്കോലുകൾ
വായുവിലേക്കെറിഞ്ഞു.
ആകാശമപ്പോൾ തുറക്കപ്പെട്ടു.
ഒരുപക്ഷേ,
വിലപ്പെട്ട പെട്ടിയിലെ
താക്കോൽ കൂട്ടങ്ങൾ
അതിന് യോജിച്ചതാകണം.
തെളിഞ്ഞ ആകാശത്തിന്
ഏറ്റവും ഉയരെ പ്രത്യക്ഷപ്പെട്ടു
അഞ്ച് ബോംബർജെറ്റുകൾ
അവ പൊടുന്നനെ
അപ്രത്യക്ഷമാകുകയും ചെയ്തു.
പെട്ടിക്കുള്ളിൽ നിന്നും
ഒന്നോ, രണ്ടോ കൂറകൾ
പുറത്തേക്ക് വരാൻ മടിച്ച്
അങ്ങനെ നിലകൊണ്ടു.
പെട്ടി ഞാൻ
കീഴ്മേൽ മറിച്ചെങ്കിലും
അത്ഭുതം തന്നെ
അവ പുറത്തേക്ക് വന്നതേയില്ല
-വിനോദ് കുമാർ ശുക്ല
-മൊഴിമാറ്റം: അബ്ദുള്ള പേരാമ്പ്ര
---- facebook comment plugin here -----