National
കേന്ദ്രത്തിന് തിരിച്ചടി; രഥ് പ്രഭാരി യാത്ര ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍
കേന്ദ്ര പദ്ധതികളുടെ പ്രചാരകരായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗിച്ച നടപടി പുനപരിശോധിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു
ന്യൂഡല്‍ഹി | കേന്ദ്ര സര്‍ക്കാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ രഥ് പ്രഭാരി യാത്ര ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്ര പദ്ധതികളുടെ പ്രചാരകരായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയോഗിച്ച നടപടി പുനപരിശോധിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് മിഷന്‍ കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കി. രഥ് പ്രഭാരി യാത്രക്കെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്നതായിരുന്നു പ്രതിപക്ഷ വിമര്‍ശനം.
---- facebook comment plugin here -----