Connect with us

National

കുഴല്‍ക്കിണറില്‍ വീണ ഏഴുവയസുകാരന്‍ മരിച്ചു

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കളിക്കുന്നതിനിടെ ലോകേഷ് അഹിര്‍വാര്‍ 60 അടി ആഴമുള്ള കിണറ്റിലേക്ക് തെന്നി വീണത്.

Published

|

Last Updated

വിദിഷ| മധ്യപ്രദേശില്‍ ഇന്നലെ കുഴല്‍ക്കിണറില്‍ വീണ ഏഴുവയസുകാരന്‍ മരിച്ചു. കുഴല്‍ക്കിണറില്‍ നിന്ന് കുട്ടിയെ 24 മണിക്കൂര്‍ നീണ്ട ശ്രമത്തിനിടെ രക്ഷപ്പെടുത്തിയിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിച്ചു.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കുട്ടിയുടെ കുടുംബത്തിന് നാലു ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കളിക്കുന്നതിനിടെ ലോകേഷ് അഹിര്‍വാര്‍ 60 അടി ആഴമുള്ള കിണറ്റിലേക്ക് തെന്നി വീണത്. കിണറിനു സമീപം മറ്റൊരു ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്തായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 

 

Latest