Connect with us

Kerala

തിരുവനന്തപുരത്ത് ഏഴുവയസുകാരന് രണ്ടാനച്ഛന്‍റെ ക്രൂര മർദനം

മര്‍ദനത്തെ കുറിച്ച് കുട്ടി പറയുന്ന ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്ത് ഏഴു വയസുകാരനെ ക്രൂരമായി മര്‍ദിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. ആറ്റുകാല്‍ സ്വദേശി അനുവാണ് പിടിയിലായത്. കുട്ടിയുടെ അടിവയറ്റില്‍ ചട്ടുകംകൊണ്ട് പൊള്ളിച്ചെന്നും ഫാനില്‍ കെട്ടിത്തൂക്കിയെന്നുമാണ് പരാതി. മര്‍ദനത്തെ കുറിച്ച് കുട്ടി പറയുന്ന ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്.

കുട്ടിയുടെ ദേഹമാസകലം അടിയേറ്റപാടുകളും ഇരു കാലുകള്‍ക്ക് താഴെ മുറിവേറ്റതിന്റെ പാടുകളുമുണ്ട്. അമ്മക്ക് അസുഖമായതിനെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് അനുവിന്റെ വീട്ടില്‍ താമസിക്കാനെത്തിയപ്പോഴാണ് കുട്ടിയുടെ ദേഹത്ത് മര്‍ദനമേറ്റപാടുകള്‍ വീട്ടുകാര്‍ കാണുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ വീഡിയോ ചിത്രീകരിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു .

പരാതിക്ക് പിന്നാലെ അനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.കുട്ടിയുടെ അമ്മ അജ്ഞനയെ പോലീസ് ചോദ്യം ചെയ്യുകയാണ്.

Latest