Connect with us

Kerala

വീടിനുള്ളില്‍ കയറിയ തെരുവുനായ ഏഴു വയസ്സുകാരനെ ആക്രമിച്ചു

കുട്ടിയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി

Published

|

Last Updated

കരുനാഗപ്പള്ളി | വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന ഏഴുവയസ്സുകാരനെ നായ കടിച്ചു. കുട്ടിയെ രക്ഷിക്കാന്‍ എത്തിയ വല്ല്യച്ഛനും തെരുവ് നായയുടെ ആക്രമണത്തിന് ഇരയായി. തഴവ കടത്തൂര്‍ കോട്ടുകര വീട്ടില്‍ ഉണ്ണിയെടെ മകന്‍ അശ്വിനും, ഉണ്ണിയുടെ ജ്യേഷ്ഠ സഹോദരന്‍ അനിയുമാണ് നായയുടെ ക്രൂര ആക്രമണത്തിന് ഇരയായത്. അശ്വന്റെ തലയ്ക്കാണ് നായ കടിച്ചത്.

സഹോദരിയുമായി വീടിനുള്ളില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ നായ വീടിനകത്തേക്ക് പാഞ്ഞ് കയറി അക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ അനിയ്ക്ക് കുട്ടിയെ രക്ഷിക്കുന്നതിനിടെയാണ് കടിയേറ്റത്. നായ്ക്ക് പേവിഷബാധയുള്ളതായി സംശയിക്കുന്നുണ്ട്. കുട്ടിയെയും വല്ല്യച്ഛനേയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ വാക്‌സിനേഷന് വിധേയമാക്കി. തുടര്‍ന്ന് കുട്ടിയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Latest