Connect with us

Kerala

വാഹനാപകടത്തില്‍ ആറുവയസുകാരന് ദാരുണാന്ത്യം

നെയ്യാറ്റിന്‍കര ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വാഹനാപകടത്തില്‍ ആറുവയസ്സുകാരന്‍ മരിച്ചു. മണലുവിള സ്വദേശി ജിജിന്റേയും രേഷ്മയുടെയും ഇളയമകന്‍ ആരിഷ് ആണ് മരിച്ചത്. അച്ഛനും അമ്മയും രണ്ട് മക്കളും സഞ്ചരിച്ച ഇരുചക്രവാഹനത്തില്‍ ടോറസ് ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ലോറി ശരീരത്തില്‍ കയറിയിറങ്ങിയാണ് ആരീഷ് മരിച്ചത്.മൂത്തമകന്‍ ആരോണ്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

നെയ്യാറ്റിന്‍കര ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്.