Connect with us

National

ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തിനിരയായി ആറു വയസ്സുകാരന്‍

സ്‌കൂള്‍ അവധിയെ തുടര്‍ന്നാണ് കാര്‍ത്തികേയ അമരാവതിയിലെത്തിയത്.

Published

|

Last Updated

അമരാവതി | ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയില്‍ ആറു വയസ്സുകാരനെ തെരുവ് നായ്ക്കള്‍ ക്രൂരമായി അക്രമിച്ചു. കാരാട്ടെ ക്ലാസിലേക്ക് പോകുന്നതിനിടെയാണ് കാര്‍ത്തികേയ എന്ന കുട്ടിയെ അഞ്ച് നായ്ക്കള്‍ ചേര്‍ന്ന് കൂട്ടമായി ആക്രമിച്ചത്.

കുട്ടിയെ നായ്ക്കള്‍ കടിച്ചു കീറുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ പ്രചരിക്കുന്നുണ്ട് . സംഭവ സമയം ബൈക്കിലെത്തിയ യാത്രക്കാരനാണ് കുട്ടിയെ രക്ഷിച്ചത്.

കുട്ടിയുടെ രക്ഷിതാക്കള്‍ ഹൈദരാബാദിലാണ് ഉള്ളത്.സ്‌കൂള്‍ അവധിയെ തുടര്‍ന്നാണ് കാര്‍ത്തികേയ അമരാവതിയിലെത്തിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടി ചിത്സയില്‍ തുടരുകയാണ്. കുട്ടി ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

---- facebook comment plugin here -----

Latest