National
ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നു; നാല്‍പതുകാരന്‍ അറസ്റ്റില്‍
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്

പാനിപറ്റ് | ഹരിയാനയിലെ പാനിപറ്റില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തി. സംഭവത്തില്‍ ഉത്തരാഖണ്ഡ് സ്വദേശിയായ ഇഷ് വാറിനെ(40) പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പാനിപറ്റിലെ സെക്ടര്‍ 29ലാണ് സംഭവം.
പ്രദേശത്തെ പാര്‍ക്കില്‍ നാല് വയസുകാരനായ സഹോദരനൊപ്പം കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.പെണ്‍കുട്ടി പീഡനത്തിനിരയായാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു.
---- facebook comment plugin here -----