National
വാല്‍പ്പാറയില്‍ ആറ് വയസുകാരിയെ പുലി ആക്രമിച്ചു കൊന്നു
അമ്മയ്‌ക്കൊപ്പം നടന്നു പോകുന്നതിനിടെ സൂചിമല എസ്റ്റേറ്റ് പരിസരത്തുവച്ചാണ് പുലിയുടെ ആക്രമണമുണ്ടായത്.
കോയമ്പത്തൂര്‍ | തമിഴ്‌നാട് വാല്‍പ്പാറയില്‍ ആറ് വയസുകാരിയെ പുലി ആക്രമിച്ച് കൊന്നു. ജാര്‍ഖണ്ഡ് സ്വദേശികളുടെ മകള്‍ അപ്‌സര ഖാത്തൂനാണ് മരിച്ചത്.
അമ്മയ്‌ക്കൊപ്പം നടന്നു പോകുന്നതിനിടെ സൂചിമല എസ്റ്റേറ്റ് പരിസരത്തുവച്ചാണ് പുലിയുടെ ആക്രമണമുണ്ടായത്.
കുട്ടിയുടെ മൃതദേഹം സമീപത്തെ വനത്തോട് ചേര്‍ന്ന അതിര്‍ത്തിയില്‍ നിന്നാണ് കണ്ടെത്തിയത്. മൃതദേഹം വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----