Connect with us

National

മധ്യപ്രദേശില്‍ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

ഇന്ന് രാവിലെയാണ് ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിന് പിന്നില്‍ തുണിക്കഷണം വായില്‍ തിരുകിയ നിലയില്‍  മൃതദേഹം കണ്ടെത്തിയത്.

Published

|

Last Updated

ശിവപുരി| മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കരേര പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബഡോറ ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

അടുത്തുളള ക്ഷേത്രത്തിലേക്ക് പെണ്‍കുട്ടിയും അമ്മയും പോയിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ പെണ്‍ക്കുട്ടി അവിടെ നിന്ന് വീട്ടിലേക്ക് തിരിച്ചു. പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയിരിക്കുമെന്ന് അമ്മ കരുതി. എന്നാല്‍ കുട്ടിയെ കാണാനില്ലെന്ന് കണ്ടെത്തിയതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇന്ന് രാവിലെയാണ് ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിന് പിന്നില്‍ തുണിക്കഷണം വായില്‍ തിരുകിയ നിലയില്‍  മൃതദേഹം കണ്ടെത്തിയത്. ബലാത്സംഗത്തിനും പോക്സോ നിയമ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10,000 രൂപ പാരിതോഷികം നല്‍കുമെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് രാജേഷ് ചന്ദേല്‍ അറിയിച്ചു.

 

---- facebook comment plugin here -----

Latest