Connect with us

Kerala

പാലക്കാട് സ്‌കൂള്‍ ബസില്‍ നിന്നിറങ്ങിയ ആറുവയസുകാരി അതേ ബസിടിച്ച് മരിച്ചു

ഇന്ന് വൈകീട്ട് 3.30ന് ഹിബയുടെ വീടിന് സമീപമാണ് അപകടം സംഭവിച്ചത്.

Published

|

Last Updated

പാലക്കാട് | പാലക്കാട് മണ്ണാര്‍ക്കാട് സ്‌കൂള്‍ ബസിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ അതേ ബസിടിച്ച് ഒന്നാംക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. മണ്ണാര്‍ക്കാട് നാരങ്ങപ്പറ്റ തൊട്ടിപ്പറമ്പില്‍ വീട്ടില്‍ ഹിബയാണ് (6) മരിച്ചത്. ഇന്ന് വൈകീട്ട് 3.30ന് ഹിബയുടെ വീടിന് സമീപമാണ് അപകടം സംഭവിച്ചത്.

വീടിനു മുന്നിലെ സ്റ്റോപ്പില്‍ ഇറങ്ങിയ ഹിബ ബസിനു മുന്‍ഭാഗത്തു കൂടി എതിര്‍വശത്തുള്ള വീട്ടിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം. ഹിബയുടെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ബസിന് പിന്നിലൂടെയാണ് പോയത്. ഇതേസമയം ഹിബ ബസിന്റെ മുന്നിലൂടെ പോയത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടാതെ പോകുകയായിരുന്നു. ഇടിച്ച ബസ് കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി.

ഉടന്‍തന്നെ കുട്ടിയെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.നെല്ലിപ്പുഴ ദാറുന്നജാത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് ഹിബ.

Latest