Connect with us

Skull inside the shop

ഒരു വര്‍ഷമായി പൂട്ടിക്കിടന്ന കടക്കുള്ളില്‍ തലയോട്ടി

തലയോട്ടിക്ക് ആറുമാസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗനമം

Published

|

Last Updated

വടകര | കോഴിക്കോട് വടകരയില്‍ കുഞ്ഞിപ്പള്ളിയില്‍ പൂട്ടി കിടക്കുന്ന കടമുറിയില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ദേശീയ പാത നിര്‍മ്മാണത്തിനായി കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടയിലാണു തലയോട്ടി കണ്ടത്. പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങള്‍ക്കിടയിലായിരുന്നു തലയോട്ടി.

തൊഴിലാളികളാണ് തലയോട്ടി കണ്ടെത്തിയത്. തലയോട്ടിക്ക് ആറുമാസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗനമം. ഒരു വര്‍ഷത്തിലേറെയായി കട അടച്ചിട്ടിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.

 

Latest