Kerala
ആരോഗ്യനിലയില്‍ നേരിയ പുരോഗതി; മഅ്ദനിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി
വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെങ്കിലും കൃത്രിമ ശ്വസനോപകരണം വഴിയാണ് മഅ്ദനി ശ്വസിക്കുന്നത്.

കൊച്ചി | കടുത്ത ശ്വാസതടസ്സമുള്‍പ്പെടെയുള്ള അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ആരോഗ്യനിലയില്‍ നേരിയ പുരോഗതി കാണപ്പെട്ടതിനെ തുടര്‍ന്നാണിത്.
എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്.
വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെങ്കിലും കൃത്രിമ ശ്വസനോപകരണം വഴിയാണ് മഅ്ദനി ശ്വസിക്കുന്നത്. രക്തസമ്മര്‍ദം ഇപ്പോഴും ഉയര്‍ന്നു തന്നെയാണിരിക്കുന്നത്.
---- facebook comment plugin here -----