Kerala
ശവ്വാല്‍ പിറവി തെളിഞ്ഞു; കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍
കാപ്പാട്, പൊന്നാനി എന്നിവിടങ്ങളില്‍ മാസപ്പിറവി കണ്ടു.

കോഴിക്കോട് | മാസപ്പിറവി കണ്ടതിനാല്‍ നാളെ കേരളത്തില്‍ ചെറിയ പെരുന്നാള്‍.
കാപ്പാട്, പൊന്നാനി, താനൂര്‍ കടപ്പുറത്ത് മാസപ്പിറവി കണ്ടതായി വിവിധ ഖാദിമാര്‍ അറിയിച്ചു. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്ലാംമത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.
29 നാളിലെ വ്രത വിശുദ്ധിയിലൂടെ ആര്‍ജിച്ച കരുത്ത് ആത്മ ശുദ്ധീകരണത്തിന് വിനിയോഗിക്കണമെന്നും സമൂഹത്തെ കാര്‍ന്നു തിന്നുന്ന ലഹരിപോലുള്ള അപകടത്തിനെതിരെ പൊരുതാന്‍ ജാഗ്രത പാലിക്കണമെന്നും സംയുക്ത മഹല് ഖാസി സയ്യിദ് ഇബ്രാഹീം ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.
---- facebook comment plugin here -----