ISL 2021- 22
ചാമ്പ്യന്മാര്‍ക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് മിന്നും ജയം
2018 ജനുവരിക്ക് ശേഷം ആദ്യമായാണ് ബ്ലാസ്‌റ്റേഴ്‌സിന് മുംബൈ സിറ്റിയെ പരാജയപ്പെടുത്താന്‍ കഴിയുന്നത്

ഫറ്റോര്‍ഡ | ഐ എസ് എല്ലില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ് സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സിന് മിന്നും ജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. 2018 ജനുവരിക്ക് ശേഷം ആദ്യമായാണ് ബ്ലാസ്‌റ്റേഴ്‌സിന് മുംബൈ സിറ്റിയെ പരാജയപ്പെടുത്താന്‍ കഴിയുന്നത്. ബ്ലാസ്റ്റേഴ്‌സിനായി സഹല്‍ സമദ് 27ാം മിനിറ്റിലും അല്‍വാരോ വാസ്‌ക്വേസ് 47ാം മിനിറ്റിലും ജോര്‍ജ് പെരിയേറാ ഡയസ് 51ാം മിനിറ്റില്‍ ഗോളുകള്‍ നേടി. ജയത്തോടെ ആറ് കളികളില്‍ നിന്നായി ഒമ്പത് പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ്.
---- facebook comment plugin here -----