Connect with us

parliament

പാർലിമെന്റിൻ്റെ പ്രത്യേക സമ്മേളനം അല്പ സമയത്തിനകം

സമ്മേളനത്തിന്റെ അജൻഡയിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി.

Published

|

Last Updated

ന്യൂഡൽഹി | പാർലിമെന്റിൻ്റെ പ്രത്യേക സമ്മേളനം അല്പ സമയത്തിനകം ആരംഭിക്കും. ഇന്ന് തുടങ്ങുന്ന പ്രത്യേക സമ്മേളനം പഴയ പാർലിമെന്റിൽത്തന്നെയായിരിക്കും നടക്കുക. ഇരുസഭകളിലും സാധാരണ പോലെ ചർച്ചയുണ്ടാകും.

ഗണേശ ചതുർഥി ദിനമായ നാളെ രാവിലെ 11 മണിക്ക് പുതിയ മന്ദിരത്തിലാണ് സമ്മേളനം നടക്കുക. ഇന്നലെ നടന്ന സർവകക്ഷി യോഗത്തിലാണ് പാർലിമെന്ററികാര്യമന്ത്രി പ്രഹ്ളാദ് ജോഷി ഇക്കാര്യം അറിയിച്ചത്.  തുടർന്ന് സെൻട്രൽ ഹാളിൽ നടക്കുന്ന പ്രത്യേക ചടങ്ങിന് ശേഷം എം പിമാർ ഒന്നിച്ച് ഫോട്ടോയെടുക്കും. തുടർന്ന് സമ്മേളനം പുതിയ കെട്ടിടത്തിലേക്ക് മാറ്റും.

പുതിയ കെട്ടിടത്തിൽ 20 മുതലായിരിക്കും സാധാരണ സഭാനടപടികൾ ഉണ്ടാകുക. അതേസമയം, സമ്മേളനത്തിന്റെ അജൻഡയിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി.

Latest