Connect with us

Kerala

ഹണി റോസിന്റെ പരാതിയില്‍ അന്വേഷണത്തിന് എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം

സെന്‍ട്രല്‍ സിഐയുടെ നേതൃത്വത്തില്‍ അന്വേഷണവും സെന്‍ട്രല്‍ എസിപിക്ക് കേസിന്റെ മേല്‍നോട്ട ചുമതലയും നല്‍കി

Published

|

Last Updated

കൊച്ചി |  നടി ഹണി റോസ് നല്‍കിയ പരാതിയില്‍ എടുത്ത സൈബര്‍ അധിക്ഷേപ കേസ് പ്രത്യേക സംഘം അന്വേഷിക്കും. സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. സെന്‍ട്രല്‍ സിഐയുടെ നേതൃത്വത്തില്‍ അന്വേഷണവും സെന്‍ട്രല്‍ എസിപിക്ക് കേസിന്റെ മേല്‍നോട്ട ചുമതലയും നല്‍കി. സൈബര്‍ സെല്‍ അംഗങ്ങളും അന്വേഷണ സംഘത്തിലുണ്ട്. ആവശ്യമെങ്കില്‍ അന്വേഷണസംഘം വിപുലീകരിക്കുമെന്നും കൊച്ചി പോലീസ് അറിയിച്ചു.

അതേസമയം, നടിയുടെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ ചോദ്യം ചെയ്‌തേക്കും. ഹണി റോസിന്റെ പരാതിയില്‍ ഫേസ്ബുക്കില്‍ നിന്ന് കൊച്ചി പോലീസ് വിവരങ്ങള്‍ തേടി. ഈ പരാതിയില്‍ മൊഴി നല്‍കിയ ഹണി റോസ് ഇന്‍സ്റ്റാഗ്രാമിലടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് സഹിതം പോലീസിന് കൈമാറി. അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും കൊച്ചി സിറ്റി പോലീസ് വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest