Connect with us

National

ഹരിയാനയില്‍ അമിതവേഗത്തിലെത്തിയ കാര്‍ നിര്‍ത്തിയിട്ട കാറിലിടിച്ച് അപകടം; ആറുപേര്‍ മരിച്ചു

ഏഴ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Published

|

Last Updated

റെവാരി|ഹരിയാനയിലെ റെവാരി-ഡല്‍ഹി ഹൈവേയില്‍ അമിതവേഗത്തിലെത്തിയ കാര്‍ നിര്‍ത്തിയിട്ട കാറിലിടിച്ച് അപകടം. മസാനി ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ ആറ് പേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

മരിച്ചവരില്‍ നാല് പേര്‍ ഉത്തര്‍പ്രദേശിലുള്ളവരും ഹിമാചല്‍ പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലെ ഓരോരുത്തരുമാണെന്ന് പോലീസ് അറിയിച്ചു. രാജസ്ഥാനിലെ ഖാട്ടു ശ്യാം ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ഗാസിയാബാദിലേക്ക് മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാറിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ട ശേഷം ഡ്രൈവര്‍ ടയര്‍ മാറ്റുന്നതിനിടെ അമിത വേഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

 

 

 

 

Latest