Kerala
ക്ഷേത്രാചാരമായി കാഞ്ഞിരക്കായ കഴിച്ച വെളിച്ചപ്പാട് മരിച്ചു
പരുതൂര്‍ കുളമുക്കില്‍ ആചാരമായ തുള്ളലിനിടെ കാഞ്ഞിരക്കായ കഴിച്ച കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്
പാലക്കാട് | ക്ഷേത്രാചാരമായി കാഞ്ഞിരക്കായ കഴിച്ച വെളിച്ചപ്പാട് മരിച്ചു. പരുതൂര്‍ കുളമുക്കില്‍ ആചാരമായ തുള്ളലിനിടെ കാഞ്ഞിരക്കായ കഴിച്ച കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്.
അഞ്ഞൂറിലേറെ കുടുംബാംഗങ്ങള്‍ ഒത്തു ചേര്‍ന്നാണ് വര്‍ഷം തോറും ആചാരങ്ങള്‍ നടത്താറുള്ളത്. വെളിച്ചപ്പാടായ തുള്ളിയ ഷൈജു ആചാരത്തിന്റെ ഭാഗമായി ലഭിച്ച പഴങ്ങള്‍ക്ക് ഒപ്പമുണ്ടായിരുന്ന കാഞ്ഞിരക്കായ കഴിക്കുകയായിരുന്നു. വീട്ടിലേക്ക് പോയി കുളിച്ചതിന് ശേഷം അസ്വസ്ഥത തോന്നിയ ഷൈജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തൃത്താല പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
സാധാരണ വെളിച്ചപ്പാട് കാഞ്ഞിരക്കായ കടിച്ച ശേഷം തുപ്പുകയാണ് പതിവ്. ഷൈജു ഇത് കഴിച്ചതാണ് ശാരീരിക അസ്വസ്ഥതക്കും മരണത്തിനും കാരണമായതെന്നാണ് കരുതുന്നത്.