swalath nagar
ബദ്ര്‍ സ്മരണയില്‍ സ്വലാത്ത് നഗറില്‍ ആത്മീയ സംഗമം
ബദ്ര്‍ മൗലിദ് പാരായണത്തിനും പ്രാര്‍ഥനക്കും സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി നേതൃത്വം നല്‍കി
മലപ്പുറം | ബദ്ര്‍ ദിനത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമി സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ബദ്ര്‍ അനുസ്മരണ-ആത്മീയ സംഗമത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
ബദ്ര്‍ മൗലിദ് പാരായണത്തിനും പ്രാര്‍ഥനക്കും സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി നേതൃത്വം നല്‍കി. നീതിക്കും നിലനില്‍പ്പിനും വേണ്ടിയുള്ള പ്രതിരോധ സമരമായിരുന്നു ബദ്‌റെന്നും പലപ്പോഴും നിലനില്‍പ്പിനായുള്ള സമരത്തെ തെറ്റായി വ്യാഖ്യാനിച്ച് ഇസ്ലാമിന്റെ സമാധാന മുഖത്തെ വികൃതമാക്കാന്‍ ചിലര്‍ ശ്രമിക്കാറുണ്ടെന്നും യുദ്ധത്തടവുകാരോട് പ്രവാചകര്‍ കാണിച്ച മാനവികതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ബദ്റെന്നും അദ്ദേഹം പറഞ്ഞു.
ഏലംകുളം അബ്ദുറഷീദ് സഖാഫി ബദ്ര്‍ ചരിത്ര പ്രഭാഷണം നടത്തി. ബദ്ര്‍ ബൈത്ത്, അസ്മാഉല്‍ ബദ്ര്‍, മൗലിദ് പാരായണം, പ്രാര്‍ത്ഥന എന്നിവ നടന്നു. മഅ്ദിന്‍ കാമ്പസിലൊരുക്കിയ ഇഫ്താര്‍ സംഗമത്തില്‍ ആയിരങ്ങള്‍ സംബന്ധിച്ചു.
സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി, കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, ശൗകത്തലി സഖാഫി കച്ചേരിപ്പറമ്പ്, അശ്കര്‍ സഅദി താനാളൂര്‍, യൂസുഫ് സഖാഫി സ്വലാത്ത് നഗര്‍, റിയാസ് സഖാഫി അറവങ്കര എന്നിവര്‍ സംബന്ധിച്ചു.
ഫോട്ടോ: ബദ്ര്‍ ദിനത്തോടനുബന്ധിച്ച് സ്വലാത്ത് നഗര്‍ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ സംഘടിപ്പിച്ച ആത്മീയ സംഗമത്തില്‍ സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുന്നു.