Connect with us

spiritual gathering

മഅദിന്‍ അക്കാദമിയില്‍ ആത്മീയ സംഗമവും ജീലാനി അനുസ്മരണവും സംഘടിപ്പിച്ചു

പാഠ്യപദ്ധതി പരിഷ്‌കരണത്തിലെ ആശങ്കകള്‍ അകറ്റണമെന്നും സങ്കുചിതമായ താത്പര്യങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Published

|

Last Updated

മലപ്പുറം | മഅദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ആത്മീയ സംഗമവും ജീലാനി അനുസ്മരണ സമ്മേളനവും പ്രൗഢമായി. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം നിര്‍വഹിച്ചു. പാഠ്യപദ്ധതി പരിഷ്‌കരണത്തിലെ ആശങ്കകള്‍ അകറ്റണമെന്നും സങ്കുചിതമായ താത്പര്യങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാലത്തിനാവശ്യമായ മാറ്റങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. എന്നാല്‍ കേരളീയ സംസ്‌കാരത്തിന് യോജിക്കാത്തതും അധാര്‍മികത വളര്‍ത്തുന്നതുമായ ഒരു പരിഷ്‌കരണവും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെല്ലൂര്‍ ബാഖിയാത്ത് സ്ഥാപക നേതാവ് ശാഹ് അബ്ദുല്‍ വഹാബ് ഹസ്രത്തിൻ്റെ 106-ാം ആണ്ട് നേര്‍ച്ചയും നടന്നു. അബ്ദുല്‍ വാസിഅ് ബാഖവി കുറ്റിപ്പുറം അനുസ്മരണ പ്രഭാഷണം നടത്തി.

സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, സയ്യിദ് ബാഖിര്‍ ശിഹാബ് തങ്ങള്‍ കോട്ടക്കല്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ മഞ്ഞപ്പറ്റ ഹംസ മുസ്ലിയാര്‍, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി, അലി ബാഖവി ആറ്റുപുറം, അബ്ദുർറശീദ് ബാഖവി കുറ്റിപ്പുറം, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി പ്രസംഗിച്ചു.

Latest