Kerala
ബിസിനസ് മോട്ടിവേഷനിടെ തെറിവിളി; അനില്‍ ബാലചന്ദ്രന്റെ പരിപാടി നിര്‍ത്തിവെപ്പിച്ചു
കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ റോട്ടറി ഇന്റര്‍നാഷനലിന്റെ മെഗാ ബിസിനസ് കോണ്‍ക്ലേവ് നടന്നത്.
കോഴിക്കോട് | പ്രസംഗത്തിനിടയില്‍ ബിസിനസുകാരെ തുടര്‍ച്ചയായി തെറി പറഞ്ഞ മോട്ടവേഷന്‍ സ്പീക്കര്‍ അനില്‍ ബാലചന്ദ്രന്റെ പരിപാടി നിര്‍ത്തി വെപ്പിച്ചു. കഴിഞ്ഞ റോട്ടറി ഇന്റര്‍നാഷണല്‍ കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയാണ് കാണികളുടെ രോഷത്തെ തുടര്‍ന്ന നിര്‍ത്തിവെക്കേണ്ടി വന്നത്.മേയ് 21, 22 ദിവസങ്ങളിലായിരുന്നു കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററില്‍ റോട്ടറി ഇന്റര്‍നാഷനലിന്റെ മെഗാ ബിസിനസ് കോണ്‍ക്ലേവ് നടന്നത്.
പരിപാടിയില്‍ ‘എന്തുകൊണ്ടാണ് സെയില്‍സ് ക്ലോസ് ചെയ്യാന്‍ പറ്റാത്തത്?’ എന്ന വിഷയത്തിലായിരുന്നു അനില്‍ സംസാരിച്ചത്. എന്നാല്‍ സംസാരത്തിനിടെ തുടരെ തെറി വിളി നടത്തിയതോടെ പരിപാടിക്കെത്തിയവര്‍ ഇത് ചോദ്യം ചെയ്യുകയും ബഹളം വെക്കുകയും ചെയ്തു. തുടര്‍ന്ന് സംഘാടകര്‍ ഇടപെട്ട് പരിപാടി നിര്‍ത്തിവെപ്പിക്കുകയായിരുന്നു. കൂകി വിളിച്ചാണ് പരിപാടിക്കെത്തിയവര്‍ അനിലിനെ വേദിയില്‍ നിന്ന് പുറത്തേക്ക് അയച്ചത്.