Kerala
കൂത്തുപറമ്പില്‍ ഭിന്നശേഷിക്കാരന്റെ ഉദ്ഘാടനത്തിനൊരുങ്ങിയ തട്ടുകട അടിച്ചുതകര്‍ത്തു
സുഹൃത്തുക്കള്‍ പണം സ്വരൂപിച്ചാണ് തട്ടുകട നിര്‍മിച്ചത്

കണ്ണൂര്‍ | കൂത്തുപറമ്പില്‍ ഭിന്നശേഷിക്കാരന്റെ തട്ടുകട അടിച്ചുതകര്‍ത്ത് സാമൂഹിക വിരുദ്ധന്‍. കണ്ണൂര്‍ – കൂത്തുപറമ്പ് റോഡില്‍ പാരിസ് കഫെ എന്ന പേരില്‍ നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന കടയ്ക്ക് നേരെയായിരുന്നു ആക്രമണം. കിണവക്കല്‍ മാവ്വേരി സ്വദേശി അബ്ദുര്‍റഷീദിന്റെ ഉടമസ്ഥതയിലുള്ള കടയാണ് തകര്‍ത്തത്.
ഇരു കാലിനും സ്വാധീനമില്ലാത്ത റഷീദിന് സുഹൃത്തുക്കള്‍ ചേര്‍ന്ന് പണം സ്വരൂപിച്ചാണ് തട്ടുകട നിര്‍മിച്ചു നല്‍കിയത്. മുഖം മൂടി ധരിച്ചെത്തിയ ഇന്ന് പുലര്‍ച്ചെ ഒരാള്‍ കട അടിച്ച് തകര്‍ക്കുകയും കടയുടെ മേല്‍ക്കൂര വലിച്ച് താഴേക്കിടുകയുമായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
റഷീദിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----