Kerala
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപക കടയടപ്പ് സമരം ഇന്ന്
വ്യാപാരികള്‍ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം| വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം. വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ടാണ് ഇന്ന് കടയടപ്പ് സമരം നടത്തുന്നത്. വ്യാപാരികള്‍ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധ മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ ഹോട്ടലുകളെ സമരത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നാണ് വിവരം.
വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സരയുടെ നേതൃത്വത്തില്‍ നടത്തിയ വ്യാപാര സംരക്ഷണ യാത്രയുടെ സമാപനത്തോടെയാണ് കടയടപ്പ് സമരം സംഘടിപ്പിക്കുന്നത്. ജനുവരി 29ന് കാസര്‍കോട് നിന്നാണ് യാത്ര ആരംഭിച്ചത്. യാത്ര ഇന്ന് തിരുവന്തപുരത്ത് സമാപിക്കും. അതേസമയം കടയടപ്പ് സമരത്തില്‍ നിന്ന് വ്യാപാര വ്യവസായി ഏകോപന സമിതി വിമത വിഭാഗം വിട്ട് നില്‍ക്കും.