Connect with us

fake bomb

മണ്ണു നീക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് കണ്ടെയ്‌നര്‍ കണ്ടെത്തി

പോലീസിന്റെ വിശദമായ പരിശോധനയില്‍ ബോംബല്ലെന്ന് സ്ഥിരീകരിച്ചു.

Published

|

Last Updated

കോഴിക്കോട് | നാദാപുരത്ത് ജെ സി ബി ഉപയോഗിച്ച് മണ്ണ് മാന്തുന്നതിനിടെ സ്റ്റീല്‍ ബോംബ് കണ്ടെയ്‌നര്‍ കണ്ടെത്തി. പോലീസിന്റെ വിശദമായ പരിശോധനയില്‍ ബോംബല്ലെന്ന് സ്ഥിരീകരിച്ചു.

സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കുളം കുഴിക്കാനായി മണ്ണു നീക്കുന്നതിനിടെയാണ് സ്റ്റീല്‍ ബോംബ് എന്നു തോന്നിക്കുന്ന വസ്തു കണ്ടെടുത്തത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കണ്ടെത്തിയ വസ്തു ബോംബ് അല്ലെന്നു സ്ഥിരീകരിച്ചത്. സ്റ്റീല്‍ ബോംബിനായി ഉപയോഗിക്കുന്ന കണ്ടെയ്നര്‍ ആണ് കണ്ടെത്തിയതെന്നു പോലീസ് അറിയിച്ചു.

കണ്ടെത്തിയ വസ്തുവിനകത്ത് ടാറും കല്ല് ചീളുകളുമായിരുന്നു. മറ്റ് രാസവസ്തുക്കള്‍ ഇല്ലെന്നും പൊലീസ് സ്ഥിരീകരിച്ചു.

Latest