Kerala
മദ്‌റസാ വിദ്യാര്‍ഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ; രക്ഷപ്പെട്ടത് തലനാരിഴക്ക്
പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍
കോഴിക്കോട് | കോഴിക്കോട് നാദാപുരത്ത് രണ്ടാം ക്ലാസ്സുകാരിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ. മദ്‌റസയില്‍ പോയി വരികയായിരുന്ന വിദ്യാര്‍ഥിനിയെയാണ് തെരുവുനായ ഓടിച്ചത്. പാറക്കടവില്‍ ഇന്ന്
രാവിലെ 8.45 ഓടെയായിരുന്നു സംഭവം.
റോഡിലേക്ക് ഇറങ്ങിവന്ന യുവതിയുടെ കൃത്യമായ ഇടപെടലിനെ തുടര്‍ന്ന് കുട്ടി തലനാരിഴക്ക് രക്ഷപ്പെട്ടു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.
---- facebook comment plugin here -----