Connect with us

Kerala

കോട്ടയത്ത് മെഡിക്കല്‍ വിദ്യാര്‍ഥികളെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

തിരുവല്ലയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

Published

|

Last Updated

കോട്ടയം | കോട്ടയം മെഡിക്കല്‍ കോളജ് വളപ്പില്‍ വെച്ച് ആറ് വിദ്യാര്‍ഥികളെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകീട്ടും ബുധനാഴ്ച പുലര്‍ച്ചെയുമാണ് വിദ്യാര്‍ഥികള്‍ക്ക് കടിയേറ്റത്. തുടര്‍ന്ന് ബുധനാഴ്ച രാവിലെയോടെ നായയെ ചത്തനിലയില്‍ കണ്ടെത്തുകയായിരുന്നു. തിരുവല്ലയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

കടിയേറ്റ വിദ്യാര്‍ഥികള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റലിന് സമീപമുള്ള വളവിലും ഹോസ്റ്റലിന്റെ മുന്നിലും വെച്ചായിരുന്നു വിദ്യാര്‍ഥികള്‍ക്കുനേരെ നായയുടെ ആക്രമണം ഉണ്ടായത്.

Latest