Connect with us

Kerala

അടൂരിൽ ഒൻപത് പേരെ കടിച്ച തെരുവ്നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പേ വിഷബാധ സംശയിച്ച് നായയെ ഇന്നലെ നാട്ടുകാർ തല്ലിക്കൊന്നിരുന്നു.

Published

|

Last Updated

പത്തനംതിട്ട |അടൂരില്‍ പത്തുവയസുകാരനടക്കം ഒൻപതുപേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. പേ വിഷബാധ സംശയിച്ച് നായയെ ഇന്നലെ നാട്ടുകാർ തല്ലിക്കൊന്നിരുന്നു.

അടൂർ വടക്കടത്തുകാവ് അന്തിച്ചിറ ഭാഗത്തുവെച്ചാണ് ഒൻപത് പേർക്ക് തെരുവ് നായയുടെ കടിയേറ്റത്. രാവിലെ നടക്കാൻ ഇറങ്ങിയ ആളുകളെയും, മറ്റു കാൽനടയാത്രക്കാരെയും ആണ് തെരുവ് നായ കടിച്ചത്. സ്കൂളിലേക്ക് പോകുകയായിരുന്ന പത്തുവയസ്സുകാരന് മുഖത്താണ് കടിയേറ്റത്.

കടിയേറ്റവര്‍ അടൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. ഗുരുതരമായി പരിക്കേറ്റ തുവയൂര്‍ നോര്‍ത്ത് സ്വദേശി ബാബുചന്ദ്രനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. മറ്റെല്ലാവരെയും കുത്തിവയ്പ് നല്‍കി വിട്ടയക്കുകയായിരുന്നു.

Latest