Kerala
തിരുവനന്തപുരത്ത് ഒന്‍പത് വയസുകാരന്‍ ഉള്‍പ്പെടെ മൂന്നു പേരെ കടിച്ച തെരുവു നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
ഇന്നലെ പിടികൂടിയ തെരുവ് നായയെ മണ്ണുത്തി മൃഗാശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

തിരുവനന്തപുരം| തിരുവനന്തപുരം പോര്‍ക്കുളത്ത് മൂന്നു പേരെ കടിച്ച തെരുവു നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ പിടികൂടിയ തെരുവ് നായയെ മണ്ണുത്തി മൃഗാശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പോര്‍ക്കുളം മേഖലയിലെ തെരുവ് നായകളെ പിടികൂടി കുത്തിവെപ്പ് നടത്തും.
പേവിഷബാധയുള്ള നായയുടെ കടിയേറ്റതെന്ന് സംശയിക്കുന്ന മറ്റ് നായകളെ നിരീക്ഷണത്തിലാക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ഭിന്നശേഷിക്കാരനായ ഒന്‍പത് വയസുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് കഴിഞ്ഞ ദിവസം തെരുവുനായുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
---- facebook comment plugin here -----