Connect with us

National

മദ്യലഹരിയിൽ ക്ലാസിലെത്തി വിദ്യാർഥിനിയുടെ മുടി മുറിച്ചു; അധ്യാപകന് സസ്‌പെന്‍ഷന്‍

ശരിയായി പഠിക്കാത്തതിന്റെ പേരില്‍ ശിക്ഷയായിട്ടാണ് അഞ്ചാം ക്ലാസ്‌കാരിയുടെ മുടി അധ്യാപകന്‍ മുറിച്ച് മാറ്റിയത്

Published

|

Last Updated

ഭോപ്പാല്‍ | അധ്യാപദിനത്തില്‍ സ്‌കൂളില്‍ മദ്യപിച്ചെത്തി വിദ്യാര്‍ഥിനിയുടെ മുടി മുറിച്ച അധ്യാപകനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. മധ്യപ്രദേശിലെ രത്ലം ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. വീര്‍ സിംഗ് എന്ന അധ്യാപകനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ശരിയായി പഠിക്കാത്തതിന്റെ പേരില്‍ ശിക്ഷയായിട്ടാണ് അഞ്ചാം ക്ലാസ്‌കാരിയുടെ മുടി അധ്യാപകന്‍ മുറിച്ച് മാറ്റിയത്.

സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ അധ്യാപകനെതിരെ പ്രതിഷേധം ശക്തമായി. ഇതോടെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കത്രിക കൊണ്ട് അധ്യാപകന്‍ മുടിമുറിക്കാന്‍ ശ്രമിക്കുമ്പോള്‍ വിദ്യാര്‍ഥിനി പേടിച്ച് കരയുന്നത് വിഡിയോയില്‍ കാണാം.സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രദേശവാസിയുമായി അധ്യാപകന്‍ വഴക്കിടുന്നത് വിഡിയോയില്‍ വ്യക്തമാണ്. നിങ്ങള്‍ക്ക് വീഡിയോ പകര്‍ത്താന്‍ കഴിയും. എന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നായിരുന്നു അധ്യാപകന്റെ പ്രതികരണം.

എന്നാല്‍ വിഡിയോ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചതോടെയാണ്
വിദ്യാര്‍ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Latest