Alappuzha
ആലപ്പുഴയിൽ മതിൽ ഇടിഞ്ഞുവീണ് വിദ്യാർഥി മരിച്ചു
ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ അയൽപക്കത്തെ മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നു.
ആലപ്പുഴ | കനത്ത മഴയെ തുടർന്ന് ആറാട്ടുവഴിയിൽ മതിൽ ഇടിഞ്ഞുവീണ് വിദ്യാർഥി മരിച്ചു. അന്തെക്ക് പറമ്പ് വീട്ടിൽ അലിയുടെ മകൻ ഫയാസ്(14) ആണ് മരിച്ചത്.
ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ അയൽപക്കത്തെ മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നു.
ആറാട്ടുവഴി പള്ളിക്ക് സമീപമുള്ള ഇടവഴിയിൽ വച്ച് വൈകിട്ട് ഏഴരയോടെയായിരുന്നു അപകടം.
---- facebook comment plugin here -----