National
വിവാഹ സദ്യക്കിടെ രസപാത്രത്തില്‍ വീണ് പൊള്ളലേറ്റ വിദ്യാര്‍ഥി മരിച്ചു
അതിഥികള്‍ക്ക് ഭക്ഷണം വിളമ്പുന്നതിനിടെ തിളച്ച രസപാത്രത്തിലേക്ക് സതീഷ് വീഴുകയായിരുന്നു.
ചെന്നൈ | തമിഴ്‌നാട്ടില്‍ വിവാഹ സദ്യക്കിടെ അബദ്ധത്തില്‍ രസപാത്രത്തില്‍ വീണ് പൊള്ളലേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു. തിരുവള്ളൂര്‍ ജില്ലയിലാണ് സംഭവം. എന്നൂര്‍ അത്തിപ്പട്ട് സ്വദേശി സതീഷ് (20) ആണ് മരിച്ചത്.
കഴിഞ്ഞയാഴ്ച തിരുവള്ളൂരിലെ കല്യാണമണ്ഡപത്തിലെ പാചകപ്പുരയിലായിരുന്നു അപകടം. അതിഥികള്‍ക്ക് ഭക്ഷണം വിളമ്പുന്നതിനിടെ തിളച്ച രസപാത്രത്തിലേക്ക് സതീഷ് വീഴുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ ഞായറാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ബിസിഎ അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു സതീഷ്.
---- facebook comment plugin here -----