Connect with us

Kerala

കോഴിക്കോട് എന്‍ഐടിയില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥി മരിച്ചു

മുംബൈ സ്വദേശി യോഗീശ്വര്‍ നാഥ് ആണ് മരിച്ചത്.

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് എന്‍.ഐ.ടിയില്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ സ്വദേശി യോഗീശ്വര്‍ നാഥ് ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. ബി ടെക് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.

ഹോസ്റ്റലിന്റെ ബി ബ്ലോക്കില്‍ നിന്നും ചാടിയതാണെന്നാണ് പോലീസ് പറയുന്നത്. രാവിലെ 5.45നാണ് കെട്ടിടത്തില്‍ നിന്ന് വീണ് കിടക്കുന്ന നിലയില്‍ യോഗീശ്വര്‍ നാഥിനെ കണ്ടത്. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

 

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)