Kerala
താമരശ്ശേരിയില്‍ വിദ്യാര്‍ഥി പുഴയില്‍ മുങ്ങിമരിച്ചു
കോട്ടക്കുന്ന് സാലിയുടെ മകന്‍ ആദില്‍(11) ആണ് മരിച്ചത്
കോഴിക്കോട് | താമരശ്ശേരിയില്‍ വിദ്യാര്‍ഥി പൂനൂര്‍ പുഴയില്‍ മുങ്ങിമരിച്ചു. കോട്ടക്കുന്ന് സാലിയുടെ മകന്‍ ആദില്‍(11) ആണ് മരിച്ചത്. വൈകീട്ട് മൂന്നരയോടെ കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ ആദില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.
ഫുട്ബോള്‍ മത്സരം കഴിഞ്ഞ് കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ആദില്‍. ഇതിനിടെ ഒഴുക്കില്‍പ്പെട്ടതോടെ കുട്ടികള്‍ ബഹളം വെച്ചു. ഓടിയെത്തിയ നാട്ടുകാര്‍ ആദിലിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
---- facebook comment plugin here -----