Connect with us

Kerala

ആതിരപ്പള്ളിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു; മറ്റൊരാള്‍ക്കായി തിരച്ചില്‍

ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം

Published

|

Last Updated

തൃശൂര്‍ |  ആതിരപ്പള്ളി വെറ്റിലപ്പാറ പാലത്തിന് സമീപം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ഥികളില്‍ ഒരാള്‍ മുങ്ങിമരിച്ചു. ഒരാള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.

കൊടുങ്ങല്ലൂര്‍ അഴീക്കോട് സ്വദേശികളായ അദു, ഇസാന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കണ്ടെത്തിയ കുട്ടിയുടെ മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റി.

Latest