Connect with us

Kerala

ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും പുറത്തേക്ക് വീണ് വിദ്യാര്‍ഥിക്ക് പരുക്ക്

വയല മരുതിനാട് വീട്ടില്‍ ക്യഷ്ണചന്ദ്രന്‍ (15)നാണ് പരുക്കേറ്റത്.

Published

|

Last Updated

അടൂര്‍ | ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും പുറത്തേക്ക് വീണ് വിദ്യാര്‍ഥിയുടെ തലയ്ക്ക് പരുക്കേറ്റു. വയല മരുതിനാട് വീട്ടില്‍ ക്യഷ്ണചന്ദ്രന്‍ (15)നാണ് പരുക്കേറ്റത്. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രഥമ ശു ശ്രൂഷയ്ക്കു ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ രാവിലെ 10.30ന് പറക്കോട് വച്ചായിരുന്നു അപകടം. പന്നിവിഴ സെന്റ് തോമസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ കൃഷ്ണചന്ദ്രന്‍ അടൂരില്‍ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്.

അടൂര്‍-ഏനാത്ത് റൂട്ടില്‍ സര്‍വീസ് നടത്തുന്ന അഭിഷേക് ബസില്‍ യാത്ര ചെയ്യവെ മുന്‍വശത്തെ വാതില്‍ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നു.