Connect with us

Kerala

കോഴിക്കോട്ട് സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

ഫറോക്ക് പാലത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി പുഴയില്‍ വീഴുകയായിരുന്നു.

Published

|

Last Updated

കോഴിക്കോട് | സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിനിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. കോഴിക്കോട് കരുവന്‍തിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് (16) ആണ് മരിച്ചത്.

ഫറോക്ക് പാലത്തില്‍ സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ തട്ടി പുഴയില്‍ വീഴുകയായിരുന്നു. കോയമ്പത്തൂര്‍ – മംഗളൂരു പാസഞ്ചര്‍ ട്രെയിന്‍ ആണ് ഇടിച്ചത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

---- facebook comment plugin here -----

Latest