National
ഡല്‍ഹിയില്‍ സ്കൂള്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു
ഡ്രൈവര്‍, കണ്ടക്ടര്‍, സ്കൂള്‍ അറ്റന്‍ഡര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു
ന്യൂഡല്‍ഹി | രാജ്യ തലസ്ഥാനത്ത് സ്കൂള്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു. ഡ്രൈവര്‍, കണ്ടക്ടര്‍, സ്കൂള്‍ അറ്റന്‍ഡര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.
കുട്ടി ഗാസിയാബാദിലെ ഇന്ദിരാപുരത്തുള്ള വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്.
ഷഹ്ദാരയിലെ ആനന്ദ് വിഹാറില്‍ ആണ് സംഭവം. സ്കൂള്‍ അധികൃതര്‍ നല്കിയ പരാതിയില്‍ ആണ് നടപടി. സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോവുന്നതിനിടെ ഉണ്ടായ പീഡന വിവരം പെണ്‍കുട്ടി സ്കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. ഇവരാണ് പോലീസില്‍ പരാതി നല്‍കിയത്. പൊണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.
---- facebook comment plugin here -----