Kerala
വര്‍ക്കല ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി
ഒഴുക്കില്‍ പെട്ട ബെംഗളൂരുവിലെ ഐ ടി വിദ്യാര്‍ഥി മുഹമ്മദ് നോമാനെ രക്ഷിച്ചു
തിരുവനന്തപുരം | കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ തിരയില്‍പ്പെട്ടു. വര്‍ക്കല ആലിയിറക്കം ബീച്ചില്‍ ഉണ്ടായ അപകടത്തില്‍ ഒരാളെ രക്ഷപ്പെടുത്തി.
ബെംഗളൂരുവിലെ ഐ ടി വിദ്യാര്‍ഥികളാണ് തിരയില്‍ പെട്ടത്. ഒഴുകിപ്പോയ മുഹമ്മദ് നോമാനെ (24) നാട്ടുകാരും ലൈഫ് ഗാര്‍ഡുകളും ചേര്‍ന്ന് രക്ഷപ്പെടുത്തി വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരയില്‍പെട്ട് കാണാതായ 28 വയസുകാരന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നാലംഗ സംഘമാണ് ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയത്.
---- facebook comment plugin here -----