National
മധ്യപ്രദേശില്‍ ട്രാക്കിലെ മൃതദേഹങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ ട്രെയിനിടിച്ച് സബ് ഇന്‍സ്പെക്ടറുടെ കൈ അറ്റു
മറ്റൊരു പോലീസുകാരനും പരുക്ക്.
ഭോപാല്‍|മധ്യപ്രദേശിലെ ദാമോ ജില്ലയില്‍ റെയില്‍വേ ട്രാക്കില്‍ നിന്ന് മൃതദേഹങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ ട്രെയിനിടിച്ച് സബ് ഇന്‍സ്പെക്ടറുടെ കൈ അറ്റു. മറ്റൊരു പോലീസുകാരനും പരുക്ക്. ദാമോ ജില്ലയിലെ കരയ്യ ഭദോലി റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്.
രണ്ട് പേര്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് രാജേന്ദ്ര മിശ്ര സംഭവസ്ഥലത്ത് എത്തിയത്. മൃതദേഹം പരിശോധിച്ച് പുറത്തെടുക്കുന്നതിനിടെ പെട്ടെന്ന് ട്രെയിന്‍ ഇടിക്കുകയായിരുന്നു.
ബന്ദക്പൂര്‍ പോലീസ് പോസ്റ്റ് ഇന്‍ ചാര്‍ജ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്ര മിശ്രയുടെ വലതു കൈ ആണ് അറ്റുപോയത്. പോലീസ് വാഹനത്തിന്റെ ഡ്രൈവര്‍ യാവര്‍ ഖാനാണ് പരുക്കേറ്റത്. ചികിത്സക്കായി മിശ്രയെയും ഖാനെയും ജബല്‍പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.