National
അമിത വേഗതയിലെത്തിയ സൂപ്പര്‍ ബൈക്ക് അപകടത്തില്‍പ്പട്ടു; യൂട്യൂബര്‍ക്ക് ദാരുണാന്ത്യം
സൂപ്പര്‍ ബൈക്ക് ഓടിച്ചുകൊണ്ട് യുവാവ് തന്റെ യൂട്യൂബ് ചാനലിനായി വീഡിയോ തയ്യാറാക്കുന്നതിനിടയിലാണ് അപകടം.
അലിഗഡ്| അലിഗഡില്‍ യൂട്യൂബര്‍ക്ക് ദാരുണാന്ത്യം. 300 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച സൂപ്പര്‍ ബൈക്ക് അപകടത്തില്‍പ്പട്ട് യൂട്യൂബര്‍ അഗസ്തയ് ചൗഹാന് മരിച്ചു. ആഗ്രയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുമ്പോഴായിരുന്നു സംഭവം.
സൂപ്പര്‍ ബൈക്ക് ഓടിച്ചുകൊണ്ട് യുവാവ് തന്റെ യൂട്യൂബ് ചാനലിനായി വീഡിയോ തയ്യാറാക്കുന്നതിനിടയിലാണ് അപകടം. യമുന എക്സ്പ്രസ്വേയിലെ ഡിവൈഡറില്‍ തട്ടി ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ധരിച്ചിരുന്ന ഹെല്‍മറ്റ് പല കഷ്ണങ്ങളായിട്ടുണ്ടെന്നും തലയ്ക്ക് പരിക്കേറ്റാണ് മരണമെന്നും ഉയര്‍ന്ന പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അലിഗഡിലെ തപ്പാല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന 47 മൈല്‍ പോയിന്റിലാണ് അപകടമുണ്ടായതെന്നും അവര്‍ കൂട്ടിചേര്‍ത്തു.
ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ താമസിക്കുന്ന അഗസ്തയ് ‘പ്രോ റൈഡര്‍ 1000’ എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍ നടത്തിയിരുന്നു. താന്‍ ഡല്‍ഹിയിലേക്കാണ് പോകുന്നതെന്നും അവിടെ ബൈക്കിന് എത്ര വേഗത്തില്‍ പോകാനാകുമെന്ന് പരിശോധിക്കുമെന്നും അഗസ്തേ ചാനലില്‍ അപ്ലോഡ് ചെയ്ത അവസാന വീഡിയോയില്‍ പറയുണ്ട്.