Business
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്
പവന് 680 രൂപയാണ് ഉയര്‍ന്നത്.
കൊച്ചി| സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണവില യാണ് ഇന്ന് കൂടിയത്. പവന് 680 രൂപയാണ് ഉയര്‍ന്നത്. ഇതോടെ സ്വര്‍ണവില വീണ്ടും 58,000ന് മുകളിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 58,280 രൂപയാണ്.
ഇന്നലെ പവന് 1320 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നലത്തെ വില 57,600 രൂപയായിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 7285 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 6000 രൂപയുമാണ്. അതേസമയം വെള്ളി വിലയും വര്‍ധിച്ചു. ഒരു രൂപ ഉയര്‍ന്ന് വീണ്ടും 100 രൂപയിലേക്കെത്തി.
അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
---- facebook comment plugin here -----