National
ഹരിയാനയില്‍ ടാക്സി ഡ്രൈവര്‍ നടുറോഡില്‍ വെടിയേറ്റ് മരിച്ചു
ഇന്ന് ഉച്ചയോടെയാണ് സംഭവം. വാഹനത്തിലെത്തിയ സംഘമാണ് ടാക്സി ഡ്രൈവര്‍ക്കുനേരെ വെടിയുതിര്‍ത്തത്.

ഗുരുഗ്രാം| ഹരിയാനയിലെ മനേസറില്‍ ഡല്‍ഹി-ജയ്പൂര്‍ ഹൈവേയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ ടാക്സി ഡ്രൈവര്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. വാഹനത്തിലെത്തിയ സംഘമാണ് ടാക്സി ഡ്രൈവര്‍ക്കുനേരെ വെടിയുതിര്‍ത്തത്. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുള്‍പ്പടെയുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്. ഫോറന്‍സിക് സംഘമുള്‍പ്പടെ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.
നേരത്തെ ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയില്‍ സമാന സംഭവമുണ്ടായിട്ടുണ്ട്. സൂര്യന്‍ഷ് എന്ന യുവാവ് സഹോദരനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ രുദ്ര എന്നയാള്‍ വെടിവെക്കുകയായിരുന്നു. സൂര്യന്‍ഷ് സംഭവസ്ഥലത്ത് വെച്ച് മരിക്കുകയായിരുന്നു.
---- facebook comment plugin here -----