accident
കോഴിക്കോട് നിയന്ത്രണം വിട്ട കാറിടിച്ച് അധ്യാപകൻ മരിച്ചു
കുന്ദമംഗലം പതിമംഗലത്ത് ആണ് സംഭവം.

കോഴിക്കോട് | നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് അധ്യാപകന്‍ മരിച്ചു. കുന്ദമംഗലം പതിമംഗലത്ത് ആണ് സംഭവം. ഫറോക്ക് നല്ലൂര്‍ നാരായണ സ്‌കൂളിലെ അധ്യാപകനായ ഹവ്വ തോട്ടില്‍ രാജുവാണ്(47) മരിച്ചത്. രാവിലെ രാജു റോഡിനരികിലൂടെ നടന്നുപോവുമ്പോള്‍ നിയന്ത്രണം വിട്ട കാര്‍ വന്ന് ഇടിക്കുകയായിരുന്നു.
ഇറക്കത്തിൽ നിയന്ത്രണം വിട്ട കാര്‍ എതിർദിശയിലേക്ക് കടന്ന് വലതുവശത്തു കൂടെ നടന്നുപോകുകയായിരുന്നു അധ്യാപകനെ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറിലും ഈ കാറിടിച്ചു. സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
---- facebook comment plugin here -----