Connect with us

National

പത്ത് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തി; അയല്‍വാസികളായ രണ്ട് പേര്‍ പിടിയില്‍

ബലാത്സംഗത്തിന് ശേഷം പ്രതികള്‍ പെണ്‍കുട്ടിയുടെ മുഖം തിരിച്ചറിയാനാകാത്ത വിധം കല്ലും ഇഷ്ടികയും ഉപയോഗിച്ച് തലക്കിടിച്ചാണ് കൊലപ്പെടുത്തിയത്

Published

|

Last Updated

ന്യൂഡല്‍ഹി |  പത്ത് വയസുകാരിയെ കൂട്ടബലാത്സംഗം ചെയത ശേഷം ക്രൂരമായി കൊലപ്പെടുത്തി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അയല്‍വാസികളായ രണ്ട് പേര്‍ അറസ്റ്റിലായി. ബലാത്സംഗത്തിന് ശേഷം പ്രതികള്‍ പെണ്‍കുട്ടിയുടെ മുഖം തിരിച്ചറിയാനാകാത്ത വിധം കല്ലും ഇഷ്ടികയും ഉപയോഗിച്ച് തലക്കിടിച്ചാണ് കൊലപ്പെടുത്തിയത്. നരേല സെക്ടര്‍ 26 ലാണ് സംഭവം .ഇന്നലെ രാത്രി 9.45 ന് കുട്ടിയെ കാണാതായതായി പരാതി നല്‍കിയിരുന്നു.

കേസില്‍ രാഹുല്‍, ദേവ്ദത്ത് എന്നീ യുവാക്കളാണ് അറസ്റ്റിലായത്.നരേല മേഖലയിലെ ഒരു ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു പ്രതികളായ രാഹുലും ദേവദത്തും. രാത്രി ഭക്ഷണം കഴിഞ്ഞ് കളിക്കാനിറങ്ങിയ മകളെ കാണാതായതിനെത്തുടര്‍ന്നാണ് കുടുംബം അന്വേഷിച്ചിറങ്ങിയത്. പ്രതി രാഹുല്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കുട്ടിയെ കൊണ്ടുപോകുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടതായി പോലീസിന് മൊഴി നല്‍കി. ഇതേത്തുടര്‍ന്നാണ് രാഹുലിനെ ചോദ്യം ചെയ്തത്.തുടര്‍ച്ചയായ ചോദ്യം ചെയ്യലിന് ശേഷമാണ് ദേവദത്തുമായി ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് രാഹുല്‍ സമ്മതിച്ചത്. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, കൂട്ടബലാത്സംഗം, പോക്സോ കേസ് തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പ്രതികള്‍ക്കെതിരെ ചേര്‍ത്തിരിക്കുന്നത്.

 

Latest