Connect with us

National

പത്തു വയസുകാരിയെ പീഡിപ്പിച്ചു ; അമ്മയും കാമുകനും അറസ്റ്റില്‍

പെണ്‍കുട്ടിയുടെ പതിമൂന്ന് വയസുള്ള സഹോദരനെയും ഇവര്‍ പീഡിപ്പിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയെയും കാമുകനെയും അറസ്റ്റ് ചെയ്തു. ഇരുവരും കുട്ടിയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചതായും പോലീസ് പറഞ്ഞു. അമ്മയുടെ സുഹൃത്തായ രാജു എന്ന യുവാവാണ് പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ പതിമൂന്ന് വയസുള്ള സഹോദരനെയും ഇവര്‍ പീഡിപ്പിച്ചു.

പീഡനം സഹിക്കവയ്യാതെ പെണ്‍കുട്ടി ജനുവരി 20 ന് ഗാസിയാബാദിലെ വീട്ടില്‍ നിന്നും ഇറങ്ങി പോയി. തുടര്‍ന്ന് ഡല്‍ഹിയിലെ തെരുവുകളില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറി. വൈദ്യ പരിശോധനയില്‍ പീഡനത്തിനിരയായതായി കണ്ടെത്തിയിട്ടുണ്ട്.

നാല് വര്‍ഷം മുമ്പ് കുട്ടിയുടെ പിതാവ് മരിച്ചിരുന്നു. തുടര്‍ന്ന് മുത്തശ്ശിക്കൊപ്പമാണ് താമസിച്ചിരുന്നതെന്ന്. കഴിഞ്ഞ വര്‍ഷം സഹോദരങ്ങളെ മാതാവ് ഗാസിയാബാദിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ചാണ് അമ്മയുടെ സുഹൃത്ത് നിരന്തരമായി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ സഹോദരനും പീഡനം സഹിക്കാനാകാതെ വീട് വിട്ട് പോയിരുന്നതായും പോലീസ് പറഞ്ഞു.

പിതാവിന്റെ മരണ ശേഷം അമ്മ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നതായും തന്നെയും അതിന് നിര്‍ബന്ധിച്ചിരുന്നതായും പെണ്‍ക്കുട്ടി പോലീസിനോട് പറഞ്ഞു.
പെണ്‍കുട്ടി രാജുവിനെ തിരിച്ചറിഞ്ഞതായി അസി. പോലീസ് കമ്മീഷണര്‍ ബാസ്‌കര്‍ ശര്‍മ പറഞ്ഞു.

Latest