Connect with us

International

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തടവില്‍ കഴിയുന്ന ജയിലിന് നേരെ ഭീകരാക്രമണ ശ്രമം; മൂന്ന് പേര്‍ പിടിയില്‍

പിടിയിലായ ഭീകരര്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവരാണെന്നാണ് വിവരം.

Published

|

Last Updated

ഇസ്ലാമാബാദ്‌|പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തടവില്‍ കഴിയുന്ന റാവല്‍പിണ്ടിയിലുള്ള അഡിയാല സെന്‍ട്രല്‍ ജയിലിനുനേരെ ഭീകരാക്രമണ ശ്രമം നടന്നതായി റിപ്പോര്‍ട്ട്. തീവ്രവാദ വിരുദ്ധ വകുപ്പും പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഭീകരാക്രമണ ശ്രമം പരാജയപ്പെട്ടത്. സംഭവത്തില്‍ മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി.

പിടിയിലായ ഭീകരര്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവരാണെന്നാണ് വിവരം. ഭീകരരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായും പോലീസ് അറിയിച്ചു. പാകിസ്താന്‍ മുന്‍ വിദേശകാര്യ മന്ത്രി, പഞ്ചാബ് പ്രവിശ്യാ മുന്‍ മുഖ്യമന്ത്രി എന്നിവരും നിരവധി വിഐപി പ്രതികളും തടവില്‍ കഴിയുന്ന ജയിലിലാണ് അഡിയാല സെന്‍ട്രല്‍ ജയില്‍.

 

 

 

Latest