National
ബാരാമുള്ളയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു
ബാരാമുള്ള ജില്ലയിലെ ഉറി, ഹത്ലംഗയിലെ ഫോര്‍വേഡ് ഏരിയയില്‍ ഭീകരരും സൈന്യവും ബാരാമുള്ള പോലീസും തമ്മിലാണ് ഏറ്റുമുട്ടല്‍.
ശ്രീനഗര്‍| ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരന്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട രണ്ട് ഭീകരരുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മൂന്നാമത്തെ ഭീകരന്റെ മൃതദേഹം അതിർത്തിക്കടുത്താണ് കിടക്കുന്നത്. പാകിസ്ഥാൻ പോസ്റ്റിൽ നിന്ന് തുടർച്ചയായി വെടിവയ്പുണ്ടായതിനാൽ മൃതദേഹം ഏറ്റെടുക്കാൻ കഴിഞ്ഞില്ല. മൂന്നുപേരെയും തിരിച്ചറിഞ്ഞിട്ടില്ല.
ബാരാമുള്ള ജില്ലയിലെ ഉറി, ഹത്ലംഗയിലെ ഫോര്‍വേഡ് ഏരിയയില്‍ ഭീകരരും സൈന്യവും ബാരാമുള്ള പോലീസും തമ്മിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. രാവിലെ ഉറി-ഹത്തലംഗയിൽ ഭീകരരെ കണ്ടതിനെ തുടർന്ന് സൈന്യവും പോലീസും സംയുക്ത ഓപ്പറേഷൻ ആരംഭിച്ചിരുന്നു. ഇതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേന തിരിച്ചടിച്ചു.
അതേയമയം, ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ നടന്ന ഏറ്റുമുട്ടല്‍ ശനിയാഴ്ച നാലാം ദിവസവും തുടരുകയാണ്. ഭീകരരെ കണ്ടെത്തുന്നതിന് ഡ്രോണ്‍ നിരീക്ഷണവും സേന ഉപയോഗിക്കുന്നുണ്ട്.