Connect with us

Kerala

സ്‌കൂള്‍ വിട്ടു വരികയായിരുന്ന മൂന്നാം ക്ലാസുകാരി മരക്കൊമ്പ് ഒടിഞ്ഞു വീണ് മരിച്ചു

മാരായമുട്ടം ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യര്‍ഥിനി അരുവിപ്പുറം ഒടുക്കത്ത് സ്വദേശി പ്രശാന്തിന്റെ മകള്‍ ബിനിജയാണ് മരിച്ചത്

Published

|

Last Updated

തിരുവനന്തപുരം | സ്‌കൂള്‍ വിട്ടു വരികയായിരുന്ന മൂന്നാം ക്ലാസുകാരി മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് മരിച്ചു. മാരായമുട്ടം ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യര്‍ഥിനി അരുവിപ്പുറം ഒടുക്കത്ത് സ്വദേശി പ്രശാന്തിന്റെ മകള്‍ എട്ടുവയസ്സുകാരി ബിനിജയാണ് മരിച്ചത്.

സ്‌കൂള്‍ വിട്ട് മടങ്ങി വരുമ്പോള്‍ വീട്ടിനടുത്തുവച്ചാണ് അപകടമുണ്ടായത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിന്റെ കൊമ്പാണ് ഒടിഞ്ഞ് ദേഹത്ത് വീണത്. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം എസ് എ ടി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.