Connect with us

dihlis world school

ഉത്തരേന്ത്യയിലെ ആയിരം കുട്ടികൾ അറിവിന്റെ ലോകത്തേക്ക്; മാതൃകയായി ദിഹ്ലിസ് വേൾഡ് സ്കൂൾ വിദ്യാർഥികൾ

പഞ്ചാബിലെ സർഹിന്ദ്, വെസ്റ്റ് ബംഗാളിലെ മാൾഡ, ഡൽഹിയിലെ ലോണി എന്നീ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് മൂന്ന് വർഷം കൊണ്ട് ആയിരത്തോളം കുരുന്നുകളെ ലക്ഷ്യം വെച്ചാണ് പദ്ധതി.

Published

|

Last Updated

പൂനൂർ | ദാരിദ്ര്യവും അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തത കൊണ്ടും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ആയിരത്തോളം കുരുന്നുകൾക്ക് അറിവിന്റെ ലോകത്തേക്ക് ഉയരാൻ കൈത്താങ്ങാവുകയാണ് പൂനൂർ മർകസ് ഗാർഡനിലെ ദിഹ്ലിസ് വേൾഡ് റെസിഡൻഷ്യൽ സ്കൂൾ വിദ്യാർഥികൾ. സ്കൂൾ സെന്റ്ഓഫുകൾ ആഭാസങ്ങൾക്കും അധാർമിക പ്രവർത്തനങ്ങൾക്കും വേദിയാവുന്ന പുതിയ കാലത്ത് സാമൂഹിക പ്രതിബദ്ധത ചേർത്തുപിടിച്ച് വിദ്യാഭ്യാസത്തിന്റെ വലിയ സന്ദേശം പകരുകയാണ് ഈ വിദ്യാർഥികൾ.

ഈ വർഷം പ്ലസ് ടു പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന സ്കൂളിലെ പത്താമത് ബാച്ചാണ് പദ്ധതിക്ക് പിന്നിൽ. ദിഹ്ലിസ് വേള്‍ഡ് സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ഗുലിസ്ഥാനി ഫൗണ്ടേഷന്‍, ജാമിഅ മദീനത്തുന്നൂർ പൂർവ വിദ്യാർഥി കൂട്ടായ്മയായ പ്രിസം ഫൗണ്ടേഷന്‍, ഡല്‍ഹിയിലും ഇതര സംസ്ഥാനങ്ങളിലും ജീവകാരുണ്യ- വിദ്യാഭ്യാസ മേഖലകളില്‍ സജീവമായി ഇടപെടുന്ന ത്വൈബ ഹെറിറ്റേജ്, ത്വൈബ ഗാര്‍ഡന്‍, മറ്റിതര എന്‍ ജി ഒകള്‍ എന്നിവകളുമായി സഹകരിച്ചാണ് എജ്യൂ പ്രൊജക്റ്റ് നടപ്പിലാക്കുക. പഞ്ചാബിലെ സർഹിന്ദ്, വെസ്റ്റ് ബംഗാളിലെ മാൾഡ, ഡൽഹിയിലെ ലോണി എന്നീ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് മൂന്ന് വർഷം കൊണ്ട് ആയിരത്തോളം കുരുന്നുകളെ ലക്ഷ്യം വെച്ചാണ് പദ്ധതി.

പഠനത്തിന്റെ ഭാഗമായി വിദ്യാർഥികൾ ഉത്തരേന്ത്യയിലൂടെ നടത്തിയ യാത്രകളാണ് പ്രോജക്ടിന് പ്രേരകമായത്. ഇന്ന് രാവിലെ സ്കൂളിൽ വെച്ച് പദ്ധതിയുടെ ലോഞ്ചിംഗ് പ്രിൻസിപ്പൽ നൗഫൽ ഹസ്സൻ നൂറാനി നിർവഹിച്ചു. ആദ്യഗഡു പ്രിസം ഫൗണ്ടേഷൻ ഭാരവാഹികളായ റിസ ദർവേശ് നൂറാനി, മർസൂഖ് നൂറാനി ഏറ്റുവാങ്ങി സ്വാലിഹ് ബിസ്താമി, ബദ്റുദ്ദീൻ നൂറാനി, റമീസ് പള്ളിക്കൽ, നിശാദ് സഖാഫി, മർകസ് ഗാർഡൻ മീഡിയ കോഓർഡിനേറ്റർ അബ്ദുർറഹ്മാൻ സഖാഫി, എച്ച് ആർ മാനേജർ എൻ ടി മുഹമ്മദ് സിയാദ് പങ്കെടുത്തു.

Latest